ഓണത്തിന് മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല, പൃഥ്വിരാജ് ചിത്രവും തിയേറ്ററുകളിലേക്ക്, റിലീസ് ഡേറ്റ്

കെ ആര്‍ അനൂപ്

ശനി, 2 ജൂലൈ 2022 (17:31 IST)
ഗോള്‍ഡ്
 
നേരം, പ്രേമം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിനു ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്ത ഗോള്‍ഡ് പ്രദര്‍ശനത്തിനൊരുങ്ങുന്നു. പൃഥ്വിരാജ് നയന്‍താര ടീം ഒന്നിക്കുന്ന എന്ന ചിത്രത്തിന്റെ ടീസര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം സെപ്റ്റംബര്‍ രണ്ടിന് പ്രദര്‍ശനത്തിനഞത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പടവെട്ട്
 
നിവിന്‍ പോളിയുടെ 'പടവെട്ട്' സെപ്റ്റംബര്‍ 2 ന് തീയേറ്ററുകളിലെത്തും.നടന്‍ സണ്ണി വെയ്ന്റെ പ്രൊഡക്ഷന്‍ ബാനറാണ് ചിത്രം നിര്‍മ്മിച്ചത്. മഞ്ജു വാര്യര്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, വിജയരാഘവന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
കൂമന്‍
 
ആസിഫ് അലിയുടെ പുതിയ ചിത്രമാണ് കൂമന്‍.ജാഫര്‍ ഇടുക്കിയും ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്. സെപ്റ്റംബര്‍ രണ്ടിന് റിലീസ് ചെയ്യാനാണ് സാധ്യത.
 
മോണ്‍സ്റ്റര്‍
 
വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാലിന്റെ എന്റര്‍ടെയ്‌നര്‍ തന്നെയാണ് മോണ്‍സ്റ്റര്‍ എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. 
 മാസ് സിനിമ പോലുള്ള സിനിമ അല്ല ഇത്.
 തിരക്കഥയുടെ ബലത്തില്‍ മുന്നോട്ട് പോവുന്ന ചിത്രമാണ്. എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ത്രില്ലറാണെന്നും വൈശാഖ് പറഞ്ഞിരുന്നു. മോണ്‍സ്റ്റര്‍ സെപ്റ്റംബര്‍ ഏഴിന് പ്രദര്‍ശനത്തിന് എത്തും. ഒ.ട.ടി റിലീസ് ആകാനും സാധ്യതയുണ്ട്.
 
 റോഷാക്ക്
 
മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് റോഷാക്ക്. കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ടീം ദുബായില്‍ ഷൂട്ടിംഗ് തിരക്കിലാണ്.നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍