അല്ലു അർജ്ജുന് വില്ലനായി ഫഹദ് ഫാസിൽ, തെലുങ്ക് അരങ്ങേറ്റം പുഷ്‌പയിലൂടെ

Webdunia
ഞായര്‍, 21 മാര്‍ച്ച് 2021 (12:12 IST)
അല്ലുഅർജുന്റെ ബിഗ് ബജറ്റ് മാസ് എന്റർടൈനർ സിനിമയായ പുഷ്‌പയിൽ വില്ലനായി ഫഹദ് ഫാസിൽ എത്തുന്നു. ഫഹദിന്റെ തെലുങ്കിലെ ആദ്യ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആര്യ,ആര്യ2 എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സുകുമാറും അല്ലു അർജ്ജുനും ഒന്നിക്കുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്.
 
മോളിവുഡ് പവര്‍ഹൗസ് ഫഹദ് ഫാസിലിനെ വില്ലനായി ക്ഷണിക്കുന്നുവെന്നാണ് നിര്‍മ്മാതാക്കളായ മൈത്രി മുവി മേക്കേഴ്‌സ് ടീസറിലൂടെ അറിയിച്ചത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് പുഷ്പ ഒരുങ്ങുന്നത്. പുഷ്‌പരാജ് എന്ന കള്ളകടത്തുകാരന്റെ റോളിലാണ് അല്ലു അർജ്ജുൻ ചിത്രത്തിലെത്തുന്നത്. കാടുകൾ കേന്ദ്രീകരിച്ചാണ് ചിത്രീകരണം, രശ്‌മിക മന്ദാനയാണ് ചിത്രത്തിൽ അല്ലുവിന്റെ നായികയായി എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article