അടിപൊളി ആക്ഷൻ രംഗങ്ങളുമായി അല്ലു അർജുന്‍റെ 'പുഷ്‌പ' തിയേറ്ററുകളിലേക്ക്, റിലീസ് ഡേറ്റ് പുറത്ത്

കെ ആര്‍ അനൂപ്

വ്യാഴം, 28 ജനുവരി 2021 (14:13 IST)
‘അല വൈകുണ്ഠപുരമുലോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രമാണ് പുഷ്പ. ഈ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ആഗസ്റ്റ് 13ന് പുഷ്പ തിയറ്ററുകളിലെത്തും. മലയാളികൾക്കിടയിലും ഏറെ ശ്രദ്ധിക്കപ്പെട്ട ‘ആര്യ’, ‘ആര്യ-2’ എന്നീ അല്ലു അർജുൻ ചിത്രങ്ങൾ സംവിധാനം ചെയ്ത സുകുമാർ ആണ് പുഷ്പയും സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് നായിക.
 
നിരവധി ആക്ഷൻ രംഗങ്ങൾ ഉള്ള ചിത്രത്തിൽ പീറ്റർ ഹെയ്നിൻറെ അടിപൊളി സ്റ്റണ്ട് സീക്വൻസുകൾ ഉണ്ടാകും. തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.
 
ലോക്ഡൗൺ സമയത്ത് ചിത്രീകരണം പൂർത്തിയായിട്ടുണ്ടായിരുന്നില്ല. പിന്നീട് കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് അടുത്തിടെയാണ് ഷൂട്ടിംഗ് അണിയറപ്രവർത്തകർ പൂർത്തിയാക്കിയത്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍