അഖിൽ സത്യനൊപ്പം ഫഹദ് ഫാസിൽ, 'പാച്ചുവും അത്ഭുതവിളക്കും' ഒരു ഫാന്‍റസി ചിത്രമോ?

കെ ആര്‍ അനൂപ്

ചൊവ്വ, 5 ജനുവരി 2021 (17:39 IST)
സത്യൻ അന്തിക്കാടിൻ്റെ മകൻ അഖിൽ സത്യൻ പുതിയ ചിത്രം പ്രഖ്യാപിച്ചു. അഖിൽ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ ഫഹദ് ഫാസിൽ ആണ്. 'പാച്ചുവും അത്ഭുതവിളക്കും' എന്നു പേരിട്ടിരിക്കുന്ന ചിത്രം ഏപ്രിൽ ഷൂട്ടിങ് തുടങ്ങും. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഫഹദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗോവയിലും എറണാകുളത്തും ആയാണ് ചിത്രീകരണം. അതേസമയം നായികയെ തീരുമാനിച്ചിട്ടില്ല.
 
2021-ൽ തന്നെ തീയേറ്ററുകളിൽ റിലീസിന് എത്തുമെന്നും പ്രഖ്യാപിച്ചു. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് ഈ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ശരൺ വേലായുധൻ ചായാഗ്രഹണം നിർവഹിക്കുന്നു.
 
നേരത്തെ സഹോദരൻ അനൂപ് സത്യൻ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍