കമൽഹാസന്റെ വിക്രമിൽ വില്ലൻ ഫഹദ് ഫാസിൽ ?

കെ ആർ അനൂപ്

ചൊവ്വ, 8 ഡിസം‌ബര്‍ 2020 (14:15 IST)
ഉലകനായകൻ കമൽ ഹാസന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘വിക്രം’. വിജയുടെ മാസ്റ്ററിനുശേഷം സംവിധായകൻ ലോകേഷ് കനകരാജും കമലും ഒന്നിക്കുന്നതിനാൽ ആരാധകർക്ക് വലിയ പ്രതീക്ഷകളാണുള്ളത്. വിക്രമിൽ വില്ലനാകാൻ ഫഹദ് ഫാസിലിനെ നിർമ്മാതാക്കൾ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ‘വേലൈക്കാരൻ’, ‘സൂപ്പർ ഡീലക്സ്’ എന്നീ തമിഴ് ചിത്രങ്ങളാണ് ഇതിനു മുൻപ് നടൻ അഭിനയിച്ചിട്ടുള്ളത്. ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
 
മണിരത്നം, കാർത്തിക് സുബ്ബരാജ്, ബിജോയ് നമ്പ്യാർ തുടങ്ങിയ സംവിധായകരുടെ വിവിധ പ്രോജക്ടുകൾക്കായി ഫഹദിനെ സമീപിച്ചിരുന്നുവെങ്കിലും ചില കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. രാജ് കമൽ ഫിലിം ഇന്റർനാഷണലിന്റെ (ആർ‌കെ‌എഫ്‌ഐ) ബാനറിൽ കമൽഹാസൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. 2021 പകുതിയോടെ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍