'സീ യു സൂൺ' സംവിധായകൻ മഹേഷ് നാരായണൻ ഛായാഗ്രാഹകനാകുന്നു, ഫഹദ് ഫാസിൽ നായകൻ !

കെ ആർ അനൂപ്

വ്യാഴം, 24 ഡിസം‌ബര്‍ 2020 (15:59 IST)
'സീ യു സൂൺ', മാലിക് സംവിധായകൻ മഹേഷ് നാരായണൻ ഛായാഗ്രഹകൻ ആകുന്നു. എഡിറ്ററും സംവിധായകനും തിരക്കഥാകൃത്ത് കൂടിയായ അദ്ദേഹം ഫഹദ് ഫാസിലിന്റെ 'മലയൻ കുഞ്ഞ്' എന്ന പുതിയ ചിത്രത്തിൽ ഛായാഗ്രാഹകനായി പ്രവർത്തിക്കും. മാത്രമല്ല ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയതും മഹേഷ് നാരായണൻ ആണ്. ചിത്രീകരണം ഉടൻ ആരംഭിക്കും. 
 
സജിമോൻ പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രം ഫാസിലാണ് നിർമ്മിക്കുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. അർജു ബെൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. കാസ്റ്റിംഗും മറ്റ് പ്രീ-പ്രൊഡക്ഷൻ ജോലികളും അവസാന ഘട്ടത്തിലാണ്. ജനുവരി അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍