ദുല്‍ഖര്‍ ശാന്തനായ വിദ്യാര്‍ത്ഥി, നടനെ കുറിച്ച് ബോളിവുഡ് പരിശീലകന്‍ സൗരവ് സച്‌ദേവ്

കെ ആര്‍ അനൂപ്
ശനി, 18 സെപ്‌റ്റംബര്‍ 2021 (10:00 IST)
മോളിവുഡില്‍ മാത്രമല്ല കോളിവുഡിലും ടോളിവുഡിലും ബോളിവുഡിലുമെല്ലാം ആരാധകരുണ്ട് ദുല്‍ഖര്‍ സല്‍മാന്. അടുത്തിടെ തന്റെ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു നടന്‍. വീണ്ടും ബോളിവുഡിലേക്ക് തിരിച്ചെത്താനിരിക്കുകയാണ് ദുല്‍ഖര്‍. നടനെക്കുറിച്ച് ബോളിവുഡിലെ പ്രമുഖ അഭിനയ പരിശീലകനായ സൗരവ് സച്‌ദേവ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ദുല്‍ഖര്‍ ബോളിവുഡിലേക്ക് ആദ്യമായി എത്തുന്ന സമയത്ത് നടന് ട്രെയിന്‍ ചെയ്‌തെടുത്തത് സൗരവ് ആയിരുന്നു.
 
 ദുല്‍ഖര്‍ ശാന്തനായ വിദ്യാര്‍ത്ഥിയായിരുന്നവെന്നും ഒരുപാട് സംസാരിക്കാറില്ലെന്നും സൗരവ് പറയുന്നു. എന്നാല്‍ കാര്യങ്ങള്‍ കണ്ട് മനസ്സിലാക്കി പഠിക്കാനുള്ള കഴിവ് ദുല്‍ഖറിനുണ്ട്.'ഒരുപക്ഷേ അവന്‍ വളര്‍ന്നു വന്ന ലോകം, അവനെ വളര്‍ത്തിയെടുത്ത രീതി ഒക്കെ അങ്ങനെയാവാം. ആക്രമോത്സുകതയല്ല, ശാന്തതയാണ് അയാളുടെ മുഖമുദ്ര. ഒരിക്കലും നിഷ്‌ക്രിയനായി ഇരിക്കില്ല, സജീവമായി അഭിനയിക്കാന്‍ തയ്യാറായി ആള്‍ ഇരിപ്പുണ്ടാവും,'-സൗരവ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
 
ദുല്‍ഖര്‍ ഒടുവിലായി സല്യൂട്ട് എന്ന മലയാള ചിത്രമാണ് പൂര്‍ത്തിയാക്കിയത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കുറുപ്പ് റിലീസിന് ഒരുങ്ങുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article