അമ്മ കൂടെയില്ലാത്ത ജന്മദിനം, ഹൃദയസ്പര്‍ശിയായ കുറിപ്പുമായി അക്ഷയ് കുമാര്‍

കെ ആര്‍ അനൂപ്

വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (11:02 IST)
അക്ഷയ് കുമാറിനെ അമ്മയുടെ മരണവാര്‍ത്ത കഴിഞ്ഞദിവസമായിരുന്നു വന്നത്.പ്രിയപ്പെട്ട അമ്മ അരുണ ഭാട്ടിയയ്ക്ക് വേണ്ടി തന്റെ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് നടന്‍ എഴുതി. അമ്മ മകനെ ഉമ്മ വെക്കുന്ന ചിത്രം പങ്കു വച്ചു കൊണ്ടാണ് അദ്ദേഹം കുറിപ്പ് എഴുതിയത്. 
 
'ഇത് ഒരിക്കലും ഇഷ്ടപ്പെടില്ലായിരുന്നു, പക്ഷേ അമ്മ എനിക്ക് അവിടെ നിന്ന് ജന്മദിനാശംസകള്‍ പാടുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്! നിങ്ങളുടെ ഓരോരുത്തരുടെയും അനുശോചനത്തിനും ആശംസകള്‍ക്കും ഒരുപോലെ നന്ദി. ജീവിതം പൊയ്‌ക്കൊണ്ടേയിരിക്കുന്നു'- അക്ഷയ് കുമാര്‍ കുറിച്ചു.
ലണ്ടനില്‍ സിനിമ ചിത്രീകരണം തിരക്കിലായിരുന്നു അക്ഷയ് കുമാര്‍. അമ്മയുടെ അസുഖ വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹം മുംബൈയില്‍ തിരിച്ചെത്തിയിരുന്നു. കഴിഞ്ഞദിവസം രാവിലെയായിരുന്നു അരുണ ഭാട്ടിയ മരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍