100 ദിവസങ്ങള്‍ പിന്നിട്ട് കാന്താര, ആഘോഷമാക്കി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
ശനി, 7 ജനുവരി 2023 (15:06 IST)
കാന്താര റിലീസ് ചെയ്തു 100 ദിവസം പിന്നിട്ട സന്തോഷത്തിലാണ് നിര്‍മ്മാതാക്കള്‍. സ്‌പെഷ്യല്‍ പോസ്റ്ററുകള്‍ പുറത്തിറക്കി കൊണ്ടാണ് ആഘോഷം.400 കോടി ക്ലബ്ബില്‍ ഇടം നേടി സിനിമയുടെ രണ്ടാം ഭാഗം ചോദ്യമാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉയരുന്നത്.
16 കോടി ബജറ്റിലാണ് കാന്താര നിര്‍മ്മിച്ചത്.സിനിമയുടെ രണ്ടാം ഭാഗം ഉടന്‍തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.ചിത്രത്തിന്റെ പ്രീക്വലോ സീക്വലോ ചെയ്യാന്‍ ആലോചനയുണ്ടെന്ന് ഹൊംബാലെ ഫിലിംസിന്റെ സഹസ്ഥാപകന്‍ വിജയ് കിരങന്ദൂര്‍.ഇക്കാര്യം റിഷഭ് ഷെട്ടിയുമായി ആലോചിക്കും. കാന്താരയുടെ രണ്ടാം ഭാഗം ആലോചനയില്‍ ഉണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അതിന്റെ ടൈംലൈന്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article