'ഗംഭീരമായ തുടക്കം'; ഓപ്പറേഷന്‍ ജാവ ടീമിന്റെ രണ്ടാം വരവിനായി കാത്തിരിക്കുന്നുവെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്

കെ ആര്‍ അനൂപ്
ചൊവ്വ, 18 മെയ് 2021 (12:19 IST)
ഓപ്പറേഷന്‍ ജാവയ്ക്ക് മികച്ച പ്രതികരണമാണ് എങ്ങു നിന്നും ലഭിക്കുന്നത്. സിനിമ കാണുവാന്‍ വൈകിയെങ്കിലും മുഴുവന്‍ ടീമിനെയും പ്രശംസിച്ചുകൊണ്ട് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് രംഗത്തെത്തി. തരുണ്‍ മൂര്‍ത്തിയും ടീമിന്റെയും രണ്ടാം വരവിനായി കാത്തിരിക്കുന്നു എന്നും സംവിധായകന്‍ പറഞ്ഞു.
 
'ഒരു വരി കാര്യം മാത്രം - ഒരാള്‍ക്ക്, ഒരു സംഘത്തിനു സിനിമയില്‍ ഇടാവുന്ന ഗംഭീരമായ തുടക്കം.. അസൂയയോടെ, സ്‌നേഹത്തോടെ, ആകാംക്ഷയോടെ ഈ കൂട്ടത്തിന്റെ അടുത്തതിനായി കാത്തിരിക്കുന്നു..തരുണ്‍ മൂര്‍ത്തിയും ടീം..'- മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചു.
 
75 ദിവസത്തോളം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സംഭവിക്കുമെന്ന ഉറപ്പ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നല്‍കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article