ബിജു മേനോന്‍-പാര്‍വതി ചിത്രം 'ആര്‍ക്കറിയാം' നീസ്ട്രീമില്‍, റിലീസ് ഡേറ്റ് പുറത്ത്

കെ ആര്‍ അനൂപ്
ചൊവ്വ, 18 മെയ് 2021 (11:01 IST)
ബിജു മേനോന്‍, പാര്‍വതി, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ആര്‍ക്കറിയാം' ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. നീ സ്ട്രീം ലൂടെ നാളെ മുതല്‍ (മെയ് 19)പ്രദര്‍ശനം ആരംഭിക്കും. അടുത്തിടെ ബിഗ് സ്‌ക്രീനുകളില്‍ എത്തിയ സിനിമ കോവിഡ് രണ്ടാം തരംഗത്തില്‍ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചപ്പോള്‍ പ്രദര്‍ശനം നിര്‍ത്തിയത് ആയിരുന്നു.
 
72 വയസ്സുകാരനായാണ് ബിജു മേനോന്‍ എത്തുന്നത്. അതുതന്നെയാണ് സിനിമയിലെ പ്രധാന ആകര്‍ഷണവും. കോട്ടയം ശൈലിയിലുള്ള ഭാഷയിലാണ് പാര്‍വതി ചിത്രത്തില്‍ സംസാരിക്കുന്നത്. നടിയുടെ അച്ഛനായാണ് ബിജുമേനോന്‍ ചിത്രത്തിലെത്തുന്നത്. പ്രശസ്ത ഛായാഗ്രഹകന്‍ സനു ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രം മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഒപിഎം ഡ്രീം മില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article