ഫെഫ്കയിൽ നിന്നും ആഷിക് അബു രാജിവെച്ചു, നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് മടക്കം

അഭിറാം മനോഹർ
വെള്ളി, 30 ഓഗസ്റ്റ് 2024 (13:16 IST)
സിനിമാ സംഘടനയായ ഫെഫ്കയില്‍ നിന്നും സംവിധായകന്‍ ആഷിക് അബു രാജിവെച്ചു. നേതൃത്വത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് ആഷിഖ് അബുവിന്റെ പടിയിറക്കം. നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യമാണ് സംഘടന പുലര്‍ത്തുന്നതെന്നും നേതൃത്വത്തോട് ശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടുമാണ് ഫെഫ്ക പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒഴിയുന്നതെന്നും ആഷിഖ് അബു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 
2009 ഒക്ടോബറില്‍ ഫെക രൂപീകരിക്കുന്ന സമയം മുതല്‍ സംഘടനയില്‍ അംഗമാണ്. പിന്നീട് നടന്ന തിരെഞ്ഞെടുപ്പില്‍ സംവിധായകരുടെ യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗമായി തിരെഞ്ഞെടുക്കപ്പെട്ടു. ഹേമക്കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം കുറ്റകരമായ മൗനമാണ് സംഘടന നടത്തുന്നത്. വൈകാരിക പ്രകടനങ്ങള്‍ വേണ്ട, പഠിച്ച ശേഷം പറയാന്‍ എന്നിങ്ങനെയുള്ള പ്രതികരണങ്ങള്‍ എന്നെ നിരാശപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ സംഘടനയും നേതൃത്വവും പരാജയപ്പെട്ടെന്നും നിലപാടില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുന്ന നേതൃത്ത്വത്തിനോട് അതിശക്തമായി വിയോജിച്ചും പ്രതിഷേധിച്ചും ഫെഫ്ക പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെയ്ക്കുന്നതായി ആഷിഖ് അബു വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article