തെന്നിന്ത്യന്‍ നടി വീണ്ടും ദിലീപിന്റെ നായിക !'ഡി148' ന് തുടക്കമായി

കെ ആര്‍ അനൂപ്
വെള്ളി, 27 ജനുവരി 2023 (11:29 IST)
ദിലീപിന്റെ 148-ാമത്തെ സിനിമയ്ക്ക് തുടക്കമായി. ലോഞ്ച് ഇവന്റും സ്വിച്ച് ഓണ്‍ കര്‍മവും എറണാകുളത്ത് വെച്ച് നടന്നു. തമിഴ് താരം ജീവയാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. നടി പ്രണീത സുഭാഷ് ചടങ്ങുകളില്‍ പങ്കെടുത്തു.
 സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ഒരുക്കുന്ന സിനിമയില്‍ നീത പിള്ളയും അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. നാളെ മുതല്‍ ചിത്രീകരണം ആരംഭിക്കും.
 
 
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്
 

അനുബന്ധ വാര്‍ത്തകള്‍

Next Article