ഐഎസ്ആർഒ ചാരക്കേസിൽ ആളുകൾ കരുണാകരനെ ചീത്തവിളിക്കുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞു. കലാകാരനും കലാസൃഷ്ടിയും വ്യത്യസ്തമാണ്. പല മോശപ്പെട്ട ആളുകളും മികച്ച കലാസൃഷ്ടി നടത്തിയിട്ടുണ്ട്.ചങ്ങമ്പുഴ കൃഷ്ണപ്പിള്ള അദ്ദേഹത്തിൻ്റെ ഭാര്യയെ സംബന്ധിച്ച് ഭയങ്കരനായ ഒരു മനുഷ്യനായിരുന്നു. പക്ഷേ ചങ്ങമ്പുഴയില്ലാത്ത മലയാള കവിതയെ പറ്റി ചിന്തിക്കാനാവുമോ? അടൂർ ചോദിച്ചു.