ഒറ്റപ്പാലം: വിവാഹമോചന കേസിൻ്റെ നടപടികൾക്ക് ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു. മനിശ്ശേരി സ്വദേശി സുബിതയ്ക്കാണ് വെട്ടേറ്റത്. മുൻ ഭർത്താവ് രഞ്ജിത്തിനെ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പതിനൊന്നോടെ കോടതിക്ക് സമീപമായിരുന്നു അക്രമണം.