ദീലിപിനും മഞ്ജു വാര്യര്‍ക്കും ഏറെ പ്രിയപ്പെട്ട കുട്ടിയാണ് ഈ ചിത്രത്തിലുള്ളത്. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന മീനാക്ഷി തന്നെ. മീനാക്ഷിയുടെ കുട്ടിക്കാല ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദിലീപിന്റെ ഒക്കത്തിരിക്കുന്ന മീനാക്ഷി കുട്ടിയുടെ ചിരി തന്നെയാണ് ഈ ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം.
താരദമ്പതികളായിരുന്ന ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളാണ് മീനാക്ഷി. ദീലിപും മഞ്ജുവും വിവാഹബന്ധം വേര്‍പ്പെടുത്തിയെങ്കിലും ഇരുവരുമായി മീനാക്ഷിക്ക് നല്ല അടുപ്പമുണ്ട്. ദിലീപിനൊപ്പമാണ് മീനാക്ഷി ഇപ്പോള്‍ ഉള്ളത്.
സിനിമയിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷി മലയാള സിനിമാ ലോകത്തിനും ഏറെ പ്രിയപ്പെട്ടവളാണ്. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്‍ മീനാക്ഷി പങ്കെടുക്കാറുണ്ട്. അവാര്‍ഡ് നിശകളിലും മീനാക്ഷിയുടെ സാന്നിധ്യം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.
നല്ലൊരു ഡാന്‍സര്‍ കൂടിയാണ് മീനാക്ഷി. സോഷ്യല്‍ മീഡിയയിലും ഈ താരപുത്രി സജീവമാണ്. സിനിമാ താരം നമിത പ്രമോദ് മീനാക്ഷിയുടെ വളരെ അടുത്ത സുഹൃത്താണ്.