ലാലേട്ടന് മുന്നിൽ ക്ലാപ്പ് ബോർഡ് അടിച്ച് തുടങ്ങിയ ജീവിതം, മറക്കണം എങ്കിൽ എന്റെ സിനിമകൾ എല്ലാം ഞാൻ മറക്കണം: ദിലീപ് !

Webdunia
ബുധന്‍, 13 നവം‌ബര്‍ 2019 (13:35 IST)
മോഹൻലാലിനോട് തനിക്കുള്ള ആത്മ ബന്ധത്തെ കുറിച്ച് തുറന്നു സംസരിക്കുകയാണ് ഇപ്പോൾ ദിലീപ്. സിനിമയിൽ മാത്രമല്ല. ജീവിതത്തിലും മോഹൻലാൽ തന്റെ ജേഷ്ട സഹോദരനാണ് എന്ന് ദിലീപ് പറയുന്നു. വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ അഭിനയിച്ച വിഷ്ണു ലോകം എന്ന സിനിമയിലൂടെയാണ് ദിലീപ് സിനിമ രംഗത്തേക്ക് എത്തുന്നത്.
 
ലാലേട്ടനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹത്തെ മറക്കണം എങ്കിൽ എന്റെ സിനികൾ മുഴുവനും മറക്കണം. ഞാൻ ആദ്യമായി കമൽ സാറിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി ചേരുന്നത് ലാലേട്ടൻ അഭിനയിച്ച വിഷ്ണുലോകം എന്ന സിനിമയിലായിരുന്നു. ലാലേട്ടന് മുന്നിൽ ക്ലാപ്പ് അടിച്ചുകൊണ്ടാണ് ഞാൻ സിനിമ ജീവിതം തുടങ്ങിയത്.              
 
കമൽ സാർ തന്നെ സംവിധാനം ചെയ്ത ഉള്ളടക്കം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ലാലേട്ടനുമായി കൂടുതൽ അടുക്കുന്നത്. വളരെ സ്നേഹത്തോടെയാണ് ലാലേട്ടൻ എപ്പോഴും പെരുമാറിയിട്ടുള്ളത് എന്നും ദിലീപ് പറഞ്ഞു. ദിലീപിന്റെ പുതിയ ചിത്രം ജാക്ക് ആന്‍ഡ് ഡാനിയേലിന്റെ വിഷേഷങ്ങൾ പങ്കുവക്കുന്നതിനിടെയാണ് മോഹൻലാലുമായുള്ള അടുപ്പത്തെ കുറിച്ച് ദിലീപ് മനസുതുറന്നത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article