റാമിന്റെ റിലീസ് വൈകുന്നത് ദോഷം ചെയ്യും, ഭയമുണ്ടെന്ന് ജീത്തു ജോസഫ്

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2023 (15:48 IST)
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ജീത്തുജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന റാം. രണ്ടുഭാഗങ്ങളിലായി ഒരുങ്ങുന്ന റാമിന്റെ ചിത്രീകരണം നാളുകള്‍ക്ക് മുന്‍പ് തന്നെ ആരംഭിച്ചിരുന്നെങ്കിലും ചിത്രത്തിനെ പറ്റിയുള്ള വിവരങ്ങള്‍ ഒന്നും തന്നെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. വമ്പന്‍ ബജറ്റില്‍ ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തെ പറ്റി ഒട്ടേറെ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്. എന്നാല്‍ റാമിന്റെ റിലീസ് വൈകുന്നത് ചിത്രത്തിന് ദോഷമാകുമെന്ന് വ്യക്തമാക്കിയിരിക്കുയാണ് ചിത്രത്തിന്റെ സംവിധായകനായ ജീത്തു ജോസഫ്.
 
റാം വൈകുന്നതില്‍ ഞങ്ങള്‍ക്ക് ഭയമുണ്ട്. അത് വലിയ രീതിയില്‍ ദോഷം ചെയ്യും. എന്നാല്‍ എന്തുചെയ്യാനാകും സാഹചര്യങ്ങള്‍ അനുകൂലമായി വരേണ്ടെ, റാം എന്നത് സോ കോള്‍ഡ് ക്യാരക്ടറല്ല. അതിനകത്തും ഇമോഷനുണ്ട്. ഒരു മനുഷ്യന് ചെയ്യാനാകുന്ന ഫൈറ്റ് സ്വീക്വന്‍സുകള്‍ മാത്രമാണ് സിനിമയിലുള്ളത്. അത്യാവശ്യം എന്റര്‍ടൈനിങ്ങായ ത്രില്ലിംഗ് മൊമന്‍്‌സ് ഉള്ള സിനിമയാണ്. കാണുന്ന ആളുകള്‍ക്ക് റിയല്‍ എന്ന് തോന്നുന്ന തരത്തിലാണ് ചെയ്തിരിക്കുന്നത്. ഫോറിന്‍ ഫൈറ്റേഴ്‌സാണ് ചിത്രത്തിലുള്ളത്. ഡ്യൂപ്പിനെ വെച്ച് ആക്ഷന്‍ ചെയ്യാമെങ്കിലും മോഹന്‍ലാല്‍ ഡ്യൂപ്പില്ലാതെയാണ് ആക്ഷന്‍ ചെയ്തിട്ടുള്ളത്. ജീത്തു ജോസഫ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article