മദ്യപിച്ച് ബോധമില്ലതെ മകൾ, അജയും കജോളും എന്തുചെയ്യുകയാണ്, നൈസക്കെതിരെ സദാചാര ആക്രമണം

Webdunia
ബുധന്‍, 18 ജനുവരി 2023 (18:57 IST)
ബോളിവുഡ് താരജോഡികളായ കജോളിൻ്റെയും അജയ് ദേവ്ഗണിൻ്റെയും മകൾ നൈസക്കെതിരെ സദാചാര ആക്രമണം. നൈസ സുഹൃത്തുക്കൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചതിൻ്റെ വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്ന് വസ്ത്രത്തിൻ്റെ പേരിലായിരുന്നു വിമർശനമെങ്കിൽ മദ്യം ഉപയോഗിച്ചിരിക്കുന്നുവെന്ന് ചൂണ്ടികാണിച്ചാണ് നൈസക്കെതിരായ പുതിയ സദാചാര ആക്രമണം.
 
സുഹൃത്തുക്കളായ ഇബ്രാഹിം അലി ഖാൻ, ഖുശി കപൂർ, മഹിക റാം പാൽ എന്നിവരാണ് നൈസക്കൊപ്പം വീഡിയോലുള്ളത്. നടക്കുന്നതിനിടെ നൈസ വീഴാൻ പോകുന്നതെല്ലാം വീഡിയോയിൽ കാണാം. മകളെ കെട്ടഴിച്ചുവിട്ടിരിക്കുകയാണ് അജയും കജോളുമെന്നും നൈസയെ ഇവർ അച്ചടക്കം പഠിപ്പിച്ചില്ലേ എന്നുമെല്ലാം വീഡിയോയ്ക്ക് താഴെ വിമർശനമുള്ളത്. അതേസമയം സമൂഹമാധ്യമങ്ങളുടെ അമിതമായ ഇടപെടൽ മകളെ ബാധിക്കുന്നതിനെതിരെ കജോൾ രംഗത്തെത്തി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article