സംവിധായകയായി രേവതി, നായികയായി കജോൾ: സലാം വെങ്കി റിലീസ് പ്രഖ്യാപിച്ചു

ചൊവ്വ, 4 ഒക്‌ടോബര്‍ 2022 (12:59 IST)
കജോളിനെ നായികയാക്കി നായികയാക്കി നടി രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 9നാണ് ചിത്രം തിയേറ്ററുകളിലെത്തുക. കജോളാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു ചിത്രത്തിൻ്റെ ഷൂട്ടിങ്.
 
സുജാത എന്ന കഥാപാത്രമായാണ് കജോൾ ചിത്രത്തിലെത്തുന്നത്. സമീര്‍ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 11 വർഷത്തിന് ശേഷമാണ് രേവതി സംവിധായികയുടെ കുപ്പായമണിയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍