ഗ്ലാമറസ് വേഷങ്ങൾക്കൊപ്പം താരങ്ങളുടെ സാരിയിലുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുക പതിവാണ്. പുതുതലമുറ പുതിയ ഫാഷൻ ട്രെൻഡുകൾക്ക് പിന്നാലെ പോകുമ്പോൾ വിവിധങ്ങളായ സാരികളിലൂടെ സുന്ദരിയായെത്തുന്ന താരങ്ങളും നിരവധിയാണ്. വിദ്യാബാലനെല്ലാം സ്ഥിരമായി മിക്ക വേദികളിലും എത്തുന്നത് സാരി ധരിച്ചുകൊണ്ടാണ്. ഇത്തരത്തിൽ പ്രസിദ്ധമാണ് തെന്നിന്ത്യൻ സുന്ദരി ത്രിഷയുടെ സാരി ഭ്രമവും.