കരഞ്ഞ് പോയി,പൃഥ്വി എന്നെപ്പോലെ തന്നെയാരുന്നു, ആടുജീവിതം സിനിമ കണ്ട ശേഷം നജീബ്

കെ ആര്‍ അനൂപ്
വ്യാഴം, 28 മാര്‍ച്ച് 2024 (11:58 IST)
ആടുജീവിതം സിനിമ കാണാന്‍ യഥാര്‍ത്ഥ നജീബ് എത്തി. താന്‍ അനുഭവിച്ച ജീവിതം സ്‌ക്രീനില്‍ കാണാതായപ്പോള്‍ നജീബ് പറഞ്ഞത് കരഞ്ഞുപോയി എന്നാണ്. പൃഥ്വിരാജിനെ കണ്ടപ്പോഴാണ് കണ്ണുനീര്‍ പൊട്ടിയൊഴുകിയത്. സിനിമയിലെ പൃഥ്വിരാജിനെ കാണാന്‍ തന്നെ പോലെ തന്നെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
'സന്തോഷമുണ്ട്. സിനിമ കാണാന്‍ പോവുകയാണ്. ഞാന്‍ അനുഭവിച്ച കാര്യങ്ങളാണ് എല്ലാം. ഞാന്‍ കുറച്ചൊക്കെ കണ്ടിരുന്നു. അതെല്ലാം ഞാന്‍ അനുഭവിച്ചത് പോലെ തന്നെ ആണ് എടുത്തിരിക്കുന്നത്. ഇന്ന് മുഴുവനായി കാണാന്‍ പോകുന്നു. പൃഥ്വിരാജിനെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞ് പോയി. എന്നെപ്പോലെ തന്നെയാരുന്നു പൃഥ്വി. അതാണ് കരഞ്ഞ് പോയത്. ഇന്നലെയും എന്നെ അദ്ദേഹം ഫോണ്‍ വിളിച്ചിരുന്നു. ബ്ലെസി സാറും ബെന്യാമിനും എല്ലാവരും വിളിക്കാറുണ്ടായിരുന്നു',-നജീബ് പറഞ്ഞു. എറണാകുളത്ത് തീയറ്ററില്‍ സിനിമ കണ്ട ശേഷമായിരുന്നു നജീബിന്റെ പ്രതികരണം.
 
400 ല്‍ അധികം സ്‌ക്രീനുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രീ റിലീസ് ബിസിനസിനും ചിത്രം തിളങ്ങി.

അനുബന്ധ വാര്‍ത്തകള്‍

Next Article