അത്ഭുതപ്പെടുത്തുന്ന പെര്‍ഫോമന്‍സ് ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ അപ്പുവാകുമ്പോള്‍ നമുക്ക് അറിയാം കഴിഞ്ഞതവണ എനിക്ക് എല്ലാം സര്‍പ്രൈസായിരുന്നു. ഇപ്പോള്‍ സീന്‍ ചാര്‍ട്ട് ചെയ്യുമ്പോള്‍ ലോങ് ഷോട്ട് സീന്‍ ആണെങ്കില്‍ പോലും അപ്പു ആയതുകൊണ്ട് അത് നന്നായി ചെയ്യുമെന്ന് നമുക്ക് അറിയാം. അവനില്‍ ആ ഒരു വിശ്വാസമുണ്ട്. അത്ഭുതത്തെക്കാള്‍ കൂടുതല്‍ വിശ്വാസം എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. ഒരു ദിവസം ഫോണ്‍ കട്ട് ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നു. അതില്‍ മൂന്ന് നാല് പേജുകള്‍ ഉണ്ട്. അന്ന് എ.ഡി വന്നിട്ട് 9 ആകുമ്പോള്‍ ഷൂട്ട് നിര്‍ത്തേണ്ടേ,
9:25 ആയപ്പോഴേക്കും അപ്പു ആ സീന്‍ ചെയ്ത് അവസാനിപ്പിച്ചു. അവനോട് വലിയ ഒരു വിശ്വാസമായി .എല്ലാം പഠിച്ചിട്ടേ അപ്പു വരികയുള്ളൂ. കറക്ഷന്‍ ഉണ്ടെങ്കില്‍ പറയണം എന്നതേയുള്ളൂ.മറ്റൊന്നും കാര്യമായി ബ്രീഫ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. ഷൂട്ടിങ്ങിന് ഷൂട്ടിന് മുമ്പ് എല്ലാം പഠിച്ചിട്ടാണ് അപ്പു വരുക. അവന്റെ ഡയലോഗ് മാത്രമല്ല എല്ലാം അറിയാം. കൂടെ നില്‍ക്കുന്നവരുടെ ഡയലോഗ് പോലും പഠിച്ചിട്ടുണ്ടാകും.ഫുള്‍ സ്‌ക്രിപ്റ്റ് അറിയാം, വിനീത് ശ്രീനിവാസന്‍ പറഞ്ഞു.