ബോക്‌സോഫീസ് ദുരന്തമായി ദിലീപിന്റെ 'തങ്കമണി' ! അന്തിമ കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

ചൊവ്വ, 26 മാര്‍ച്ച് 2024 (15:57 IST)
ദിലീപിന്റെ ആക്ഷന്‍ ഡ്രാമ 'തങ്കമണി' ബോക്സ് ഓഫീസില്‍ വലിയ ചലനം ഉണ്ടാക്കിയില്ല. ഇന്‍ഡസ്ട്രി ഡിസാസ്റ്ററായി സിനിമ മാറി. സിനിമയുടെ അന്തിമ കളക്ഷന്റെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
വെറും 4.57 കോടി രൂപ മാത്രമാണ് ദിലീപ് ചിത്രത്തിന് നേടാന്‍ ആയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന പ്രതീക്ഷകളോടെ എത്തിയ സിനിമയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ആയില്ല.
കേരള ബോക്സ് ഓഫീസ് ട്വിറ്റര്‍ ഫോറത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 'തങ്കമണി'ക്ക് കേരളത്തില്‍ മൊത്തം 3.4 കോടി രൂപയും ROI-ല്‍ (റെസ്റ്റ് ഓഫ് ഇന്ത്യ) 27 ലക്ഷം രൂപയും വിദേശത്ത് 9 ലക്ഷം രൂപയും നേടാനേ കഴിഞ്ഞുള്ളൂ. അതായത് 4.57 കോടി.
 
രതീഷ് രകുനന്ദന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തങ്കമണി 1986 ഒക്ടോബര്‍ 21 ന് തങ്കമണി ഗ്രാമത്തില്‍ ഒരു ബസ് സര്‍വീസിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജിലും വെടിവയ്പ്പിലും കലാശിച്ച സംഭവത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. 
 
നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാര്‍. അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ. ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി., അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. തമിഴ് സിനിമയിലെ താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.
 
 
 സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍