പ്രണവിന്റെ കൂടെ ഒരു പെഗ്ഗ് അടിച്ചു, മദ്യപാനം നിര്‍ത്തിയെങ്കിലും അവന്റെ ഓഫര്‍ വേണ്ടെന്ന് വെച്ചില്ല,വര്‍ഷങ്ങള്‍ക്കു ശേഷം സെറ്റിലെ അനുഭവം പങ്കുവെച്ച് ധ്യാന്‍ ശ്രീനിവാസന്‍

കെ ആര്‍ അനൂപ്

ബുധന്‍, 27 മാര്‍ച്ച് 2024 (09:15 IST)
varshangalkku shesham Pranav,Dhyan
വിനീത് ശ്രീനിവാസനും മെറിലാന്‍ഡ് സിനിമാസും കൈകോര്‍ക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകള്‍ വലുതാണ്. പ്രണവ് മോഹന്‍ലാല്‍-ധ്യാന്‍ ശ്രീനിവാസന്‍ ടീമിന്റെ വര്‍ഷങ്ങള്‍ക്കു ശേഷം ഏപ്രില്‍ 11ന് പ്രദര്‍ശനത്തിനെത്തും. ഹൃദയത്തിനുശേഷം ഇതേ ടീം ഒന്നിക്കുമ്പോള്‍ പ്രണവും കല്യാണിയും തന്നെയാണ് ജോഡിയായി എത്തുന്നത് ഇപ്പോഴിതാ ഷൂട്ടിംഗ് സമയത്തുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.
 
ഞാന്‍ നേരത്തെ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്.കുറെ വര്‍ഷങ്ങളായി മദ്യപാനം നിര്‍ത്തിയ ആളാണ് ഞാന്‍. ആ പരിപാടി ഇല്ല. കുറേക്കാലത്തിനുശേഷം ഒരാളുടെ കൂടെയിരുന്ന് ഒരു പെഗ്ഗ് അടിക്കണം എന്ന് ആഗ്രഹിച്ചത് അവന്‍ എനിക്ക് ഒരു പെഗ്ഗ് നീട്ടിയപ്പോഴാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ സെറ്റില്‍വെച്ച് ഒരു പെഗ്ഗ് അടിച്ചത്. അതൊരു ഓര്‍മ്മയാണ് .നമ്മള്‍ കമ്പനി ആഗ്രഹിക്കുന്ന ആളുകള്‍ ഉണ്ടാകുമല്ലോ. വര്‍ഷങ്ങള്‍ക്ക് ശേഷം അവന്റെ കൂടെ ഇരുന്നിട്ടാണ്, അവനൊരു ഡ്രിങ്ക് ഓഫര്‍ ചെയ്തപ്പോഴാണ് ഞാന്‍ കഴിച്ചത്.
 
ഞങ്ങള്‍ കള്ളു കുടിച്ച് അവിടെ അലമ്പായിരുന്നു എന്നല്ല പറഞ്ഞുവന്നത്( ചിരി)ഒരു ഓര്‍മ്മ പറഞ്ഞതാണ്.അന്നത്തെ രാത്രി ഭയങ്കര രസകരമായ രാത്രിയായിരുന്നു. അധികം സമയം ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നില്ല. എല്ലാദിവസവും 6 മണിയാകുമ്പോള്‍ ഷൂട്ടിന് വിളിച്ചു കൊണ്ടു പോകും. ആറുമണിക്ക് ഫസ്റ്റ് ഷോട്ട് എടുത്തിരിക്കുന്ന തെറ്റാണ്. എല്ലാദിവസവും രാത്രി 9 മണിവരെ ഷൂട്ട് ഉണ്ട്. 40 ദിവസവും അപ്പുവും ആയിട്ടുള്ളത് നല്ല ഓര്‍മ്മകളാണ് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍