മാനസിക രോഗിയാണെന്നും ചികിത്സ നേടിയിട്ടുണ്ടെന്നുമുള്ള തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ യുവ ഡോക്‌ടർക്കെതിരെ ഗായിക ചിൻമയി. ദിവസങ്ങൾക്ക് സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ നടന്ന പൊതുചർച്ചയിലാണ് ഡോക്‌ടർ അരവിന്ദ് രാജ് ചിൻമയിയുടെ മനോനില ശരിയല്ലെന്ന് പറഞ്ഞത്.
ചിൻമയി മനശാസ്ത്രജ്ഞന്റെ അടുത്ത് ചികിത്സ തേടിയിട്ടുണ്ടെന്നും ചികിത്സയുടെ റിപ്പോർട്ടുകളെ പറ്റി തനിക്കറിയാമെന്നുമായിരുന്നു ഡോക്‌ടറുടെ വാദം.ഈ സംവാദം സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് വിമർശനവുമായി ചിൻമയി രംഗത്ത് വന്നിരുന്നു. താൻ രോഗിയാണെന്ന് വരുത്തിതീർക്കാനാണ് അരവിന്ദ് ശ്രമിച്ചതെന്ന് ചിൻമയി കുറ്റപ്പെടുത്തി.