വീണുകിട്ടിയ ഒഴിവുകാലം മകള്‍ക്കൊപ്പം ചെലവഴിക്കുകയാണ് പൃഥ്വിരാജ്. അല്ലിയുടെ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നടന്‍.അലംകൃത എഴുതിയ കഥയാണ് പൃഥ്വി പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞുനാളിലെ എഴുതാനുള്ള മകളുടെ കഴിവിന് കയ്യടിച്ചിരിക്കുകയാണ് അച്ഛനായ പൃഥ്വിരാജ്. മാത്രമല്ല നടന്‍ തന്റെ പുതിയ സിനിമയെ കുറിച്ചും ഒരു അപ്‌ഡേറ്റ് നല്‍കി.
'ഈ ലോക്ക്ഡൗണ്‍ കാലത്ത് ഞാന്‍ കേട്ട ഏറ്റവും മികച്ച സ്റ്റോറി ലൈന്‍ ഇതാണ്. മഹാമാരിയുടെ നടുവില്‍ ഇത് ചിത്രീകരിക്കുന്നതിന് സാധ്യതകള്‍ കുറവായതിനാല്‍ ഞാന്‍ മറ്റൊരു സ്‌ക്രിപ്റ്റ് തിരഞ്ഞെടുത്തു. അതെ, വീണ്ടും ക്യാമറയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും കീഴില്‍ നിന്നുകൊണ്ട് ചെയ്യാവുന്ന ഒരു സിനിമ. വിശദാംശങ്ങള്‍ ഉടന്‍ വരും'- പൃഥ്വിരാജ് കുറിച്ചു