റെക്കോര്‍ഡ് പ്രതിഫലവുമായി വിജയ്, 'ദളപതി 66'യില്‍ അഭിനയിക്കാന്‍ നടന് 100 കോടി ?

കെ ആര്‍ അനൂപ്

ബുധന്‍, 16 ജൂണ്‍ 2021 (16:04 IST)
വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രം ചെയ്യാറുള്ള വിജയുടെ പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമ ലോകം. നടന്റെ തെലുങ്ക് ചിത്രത്തിന് റെക്കോര്‍ഡ് പ്രതിഫലമാണ് ലഭിക്കുന്നത് എന്നാണ് വിവരം. തോഴ, മഹര്‍ഷി, ഊപ്പിരി പോലുളള വിജയ ചിത്രങ്ങള്‍ തെലുങ്കില്‍ ഒരുങ്ങിയ വംശി പൈദിപ്പളളിയാണ് വിജയ് ചിത്രം ഒരുക്കുന്നത്.ദളപതി 66 എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് വമ്പന്‍ തുകയാണ് താര പ്രതിഫലമായി വാങ്ങുന്നത്.
 
ടോളിവുഡിലെ പ്രശസ്ത നിര്‍മ്മാതാക്കളിലൊരാളായ ദില്‍ രാജുവാണ് ദളപതി 66 നിര്‍മ്മിക്കുന്നത്. 100 കോടി രൂപയാണ് വിജയ് ഈ ചിത്രത്തിനായി വാങ്ങുന്നത്.
 
അതേസമയം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ദളപതി 65' ഒരുങ്ങുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍