സെക്രട്ടറിയേറ്റിലെത്തി നേരിട്ട് കണ്ടാണ് വിജയ് സേതുപതി തുക കൈമാറിയത്.മെയ് 17 ന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ രജനി സംഭാവന ചെയ്തിരുന്നു. എം കെ സ്റ്റാലിനെ നേരില്‍ കണ്ടാണ് തുക കൈമാറിയത്.ഒരു കോടി രൂപ സൂര്യയും കാര്‍ത്തിയും പിതാവ് ശിവകുമാറും ചേര്‍ന്ന് നല്‍കിയിരുന്നു.സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യയും കുടുംബവും ഒരു കോടി രൂപ നല്‍കി. അജിത്ത്, വിക്രം, ശിവ കാര്‍ത്തികേയന്‍, ജയം രവി തുടങ്ങിയവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.