27 വര്‍ഷങ്ങള്‍ക്കുശേഷം ബാബു ആന്റണി വീണ്ടും സുല്‍ത്താനാകുന്നു, 'ചന്ത'2 അണിയറയില്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 18 ഏപ്രില്‍ 2022 (10:57 IST)
ബാബു ആന്റണിയുടെ 'ചന്ത' എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. നടന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സംവിധായകന്‍ സുനില്‍ രണ്ടാം ഭാഗവും സംവിധാനം ചെയ്യും. ഇക്കഴിഞ്ഞ ദിവസം ബാബു ആന്റണിയുമായി സംവിധായകന്‍ ചര്‍ച്ച നടത്തിയിരുന്നു. കൊച്ചിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
'നിങ്ങളില്‍ പലരും ചോദിച്ചതിന് ഉത്തരം നല്‍കുന്നു.. സുല്‍ത്താന്‍ റീലോഡിങ്ങ്. ചന്ത 2 ഒരുങ്ങുന്നു. ഇന്നലെ കൊച്ചിയില്‍ വെച്ച് സംവിധായകന്‍ സുനിലുമായി ആദ്യ റൗണ്ട് ചര്‍ച്ച നടന്നു'- ബാബു ആന്റണി കുറിച്ചു.
 
 1995ല്‍ പുറത്തിറങ്ങിയ 'ചന്ത'യില്‍ സുല്‍ത്താന്‍ എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിച്ചത്.
 
റോബിന്‍ തിരുമല തിരക്കഥയൊരുക്കിയ ചിത്രത്തിന് സംവിധായകന്‍ തന്നെയായിരുന്നു കഥ എഴുതിയത്. ലാലു അലക്സ്, തിലകന്‍, ദേവന്‍, സത്താര്‍ തുടങ്ങിയ താരങ്ങളായിരുന്നു പ്രധാനവേഷങ്ങളില്‍ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article