ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ബാബു ആന്റണിയുടെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്

ചൊവ്വ, 22 ഫെബ്രുവരി 2022 (10:23 IST)
ഭരതന്‍ സംവിധാനം ചെയ്ത് 1986-ല്‍ പുറത്തിറങ്ങിയ ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി അഭിനയ ജീവിതം തുടങ്ങിയത്. 22 ഫെബ്രുവരി 1966 ജനിച്ച നടന്റെ ജന്മദിനമാണ് ഇന്ന്. 55 വയസ്സാണ് താരത്തിന്.
 
കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയ അപൂര്‍വ്വ താരങ്ങളിലൊരാളാണ് ബാബു ആന്റണി.മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങള്‍ എടുത്തുപറയേണ്ടതാണ്. തൊണ്ണൂറുകളില്‍ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ അദ്ദേഹം ആരാധകരുടെ പ്രിയതാരമായി മാറി . മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍ മമ്മൂട്ടി സുരേഷ് ഗോപി എന്നിവരുടെ വില്ലനായും ബാബു ആന്റണി തിളങ്ങിയിട്ടുണ്ട്.
നെപ്പോളിയന്‍, ഭരണകൂടം, കടല്‍, ദാദ, രാജധാനി, കമ്പോളം എന്നീ ചിത്രങ്ങളില്‍ നായകനായും നടന്‍ അഭിനയിച്ചു.
  
തമിഴ്, തെലുങ്ക് ഭാഷകളുള്ള ചിത്രങ്ങളിലും നടന്‍ അഭിനയിച്ചിട്ടുണ്ട്.
 
റഷ്യന്‍-അമേരിക്കന്‍ പൗരത്വമുള്ള ഇവാന്‍ജനിയാണ് ബാബു ആന്റണിയുടെ ഭാര്യ. ആര്‍തര്‍, അലക്‌സ് രണ്ടു മക്കളും ഇരുവര്‍ക്കും ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍