സൂര്യയുടെ 'എതര്‍ക്കും തുനിന്തവന്‍' എങ്ങനെയുള്ള സിനിമ ? ടീസര്‍

കെ ആര്‍ അനൂപ്

ബുധന്‍, 16 ഫെബ്രുവരി 2022 (14:55 IST)
സൂര്യ-പാണ്ടിരാജ് ടീമിന്റെ 'എതര്‍ക്കും തുനിന്തവന്‍' റിലീസിനൊരുങ്ങുന്നു.
 
നടന്റെ കരിയറിലെ 40-ാം ചിത്രമാണ്. സിനിമയുടെ ടീസര്‍ ഫെബ്രുവരി 18 ന് വൈകുന്നേരം ആറുമണിക്ക് പുറത്തുവരും.
 
 'സുമ്മാ സുര്‍ന്ന്' എന്ന് തുടങ്ങുന്ന സിനിമയിലെ പുതിയ ഗാനം യൂട്യൂബില്‍ തരംഗമാകുന്നു.ശിവകാര്‍ത്തികേയന്റേതണ് വരികള്‍.
പ്രിയങ്ക മോഹന്‍ ആണ് നായിക. സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഡി ഇമ്മന്‍ സംഗീതം ഒരുക്കുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍