മുണ്ടുടുത്ത് ചെണ്ടമേളത്തിനൊപ്പം ഡാന്‍സ് കളിച്ച് സൂര്യ, റിലീസ് പ്രഖ്യാപിച്ച് 'എതര്‍ക്കും തുനിന്തവന്‍', വീഡിയോ

കെ ആര്‍ അനൂപ്

വെള്ളി, 19 നവം‌ബര്‍ 2021 (14:58 IST)
ജയ് ഭീമിന് ശേഷം സൂര്യയുടെ മറ്റൊരു റിലീസ് കൂടി പ്രഖ്യാപിച്ചു.സൂര്യ-പാണ്ടിരാജ് ടീമിന്റെ 'എതര്‍ക്കും തുനിന്തവന്‍' 2022 ഫെബ്രുവരി 4 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
 
ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അടിപൊളി ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാകുമെന്ന് സൂചന നല്‍കിക്കൊണ്ട് പ്രമോ വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. 
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് എതിരെ പോരാടുന്ന ഒരു സാമൂഹ്യ പോരാളിയായിട്ടാണ് സൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. 
 
പ്രിയങ്ക മോഹന്‍ ആണ് നായിക. സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഡി ഇമ്മന്‍ സംഗീതം ഒരുക്കുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍