'എതര്‍ക്കും തുനിന്തവന്‍' ന് ശേഷം സയന്‍സ് ഫിക്ഷന്‍ ചിത്രവുമായി സൂര്യ

കെ ആര്‍ അനൂപ്

ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (16:07 IST)
സൂര്യ-പാണ്ടിരാജ് ടീമിന്റെ 'എതര്‍ക്കും തുനിന്തവന്‍' ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സൂര്യ അടുത്തതായി വെട്രി മാരനുമായി 'വാടിവാസല്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നടന്‍ വാടിവാസലിന് മുമ്പ് മറ്റൊരു ചിത്രം ചെയ്യും.
 
'വാടിവാസല്‍' പ്രീ-പ്രൊഡക്ഷന് കൂടുതല്‍ സമയം ആവശ്യമായി വരുന്നതിനാല്‍, 'എതര്‍ക്കും തുനിന്തവന്‍' ശേഷം സൂര്യ സംവിധായകന്‍ രവികുമാറിനൊപ്പം ഒരു പുതിയ പ്രൊജക്റ്റ് ആരംഭിക്കാന്‍ പദ്ധതിയിടുന്നു എന്നാണ് പുതിയ വിവരം.
 
ഈ സിനിമ ഒരു സയന്‍സ് ഫിക്ഷന്‍ ഡ്രാമ ആണെന്ന് പറയപ്പെടുന്നു.ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍