'മോളിവുഡിന്റെ അലറുന്ന സിംഹം';കോമണ്‍ ഡിപി പുറത്തിറക്കി ജോണി ആന്റണി, സുരേഷ് ഗോപിയുടെ ജന്മദിനം നാളെ

കെ ആര്‍ അനൂപ്
വെള്ളി, 25 ജൂണ്‍ 2021 (11:58 IST)
നാളെയാണ് സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ 63-ാം ജന്മദിനം. പിറന്നാള്‍ സോഷ്യല്‍ മീഡിയയിലൂടെ ആഘോഷമാക്കാനാണ് ആരാധകര്‍ പദ്ധതിയിടുന്നത്. അതിനായി കോമണ്‍ ഡിപി പുറത്തിറക്കിയിരിക്കുകയാണ് സംവിധായകനും നടനും സുരേഷ് ഗോപിയുടെ സുഹൃത്തുകൂടിയായ ജോണി ആന്റണി. അദ്ദേഹത്തിന് പിറന്നാള്‍ ആശംസകളും നേര്‍ന്നു.
 
'മോളിവുഡിന്റെ അലറുന്ന സിംഹം സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി സാറിന്റെ ജന്മദിന സിഡിപി പുറത്തിറക്കിയതില്‍ സന്തോഷം. സുരേഷ്ഗോപി ഫാന്‍സ് ഇന്റര്‍നാഷണലിന്റെ സിഡിപി.സിഡിപി ഡിസൈന്‍ അശ്വിന്‍ ഹരി'-ജോണി ആന്റണി കുറിച്ചു.
 
സുരേഷ് ഗോപി, ജോണി ആന്റണി കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രം ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മ്മിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article