15 വര്‍ഷത്തിന് ശേഷം സേതുരാമയ്യര്‍ ആകാന്‍ മമ്മൂട്ടി, മാറ്റങ്ങള്‍ എന്തൊക്കെ ?

കെ ആര്‍ അനൂപ്
ബുധന്‍, 26 മെയ് 2021 (11:10 IST)
15 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം മമ്മൂട്ടിയുടെ സേതുരാമയ്യര്‍ എന്ന കഥാപാത്രം വീണ്ടും എത്തുകയാണ്. സിബിഐ അഞ്ചാം പതിപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമ ലോകം. മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഇത്തവണ മാറ്റം ഉണ്ടാകുമോ എന്നതായിരുന്നു പലരുടേയും ചോദ്യം. സേതുരാമയ്യര്‍ പഴയ രൂപത്തിലും ഭാവത്തിലും തന്നെയായിരിക്കും അവസാന ഭാഗത്തിനും എത്തുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
 
കഴിഞ്ഞ നാല് ഭാഗങ്ങളിലുമുള്ള പോലെ തന്നെയാകും ഇത്തവണയും സേതുരാമയ്യര്‍ ആയി മമ്മൂട്ടി വേഷമിടുക. ഈ കഥാപാത്രത്തിന് മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രേക്ഷകര്‍ക്ക് അത് ഇഷ്ടമാകില്ല എന്ന കണക്കുകൂട്ടലാണ് നിര്‍മ്മാതാക്കള്‍. 
 
ഒരു സിബിഐ ഡയറി കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ നാല് പതിപ്പുകള്‍ക്ക് ശേഷം എത്തുന്ന അഞ്ചാം പതിപ്പ് സിബിഐ സീരീസിലെ അവസാനത്തെ പതിപ്പ് ആകും എന്നാണ് പറയപ്പെടുന്നത്. സിബിഐ5 എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article