ആളാകെ മാറി,കൃഷ്ണ ശങ്കറിന്റെ ഈ ലുക്ക് പുതിയ ചിത്രത്തിനു വേണ്ടിയോ ?

കെ ആര്‍ അനൂപ്
ബുധന്‍, 26 മെയ് 2021 (11:07 IST)
യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് കൃഷ്ണ ശങ്കര്‍. നടന്റെ പുതിയ രൂപമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. താടിയും മീശയും ട്രിം ചെയ്ത കൃഷ്ണ ശങ്കറിന്റെ ലുക്ക് പുതിയ ചിത്രത്തിനു വേണ്ടി ആണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
 
'ഉപകാരസ്മരണയും മനോഭാവും' - എന്നാണ് കൃഷ്ണ ശങ്കര്‍ ചിത്രത്തിനു താഴെ എഴുതിയത്.
 
കൃഷ്ണ ശങ്കര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'കുടുക്ക് 2025' റിലീസിന് ഒരുങ്ങുകയാണ്.ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.'ആരാന്റെ കണ്ടത്തില്' എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധ നേടുന്നു.ദുര്‍ഗ കൃഷ്ണ, ഷൈന്‍ ടോം ചാക്കോ, സ്വാസിക, അജു വര്‍ഗീസ് എന്നിവരാണ് 'കുടുക്ക് 2025'യില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article