കാര്‍ത്തിയുടെ 'കൈതി2' വരുന്നു, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്

ചൊവ്വ, 25 മെയ് 2021 (16:59 IST)
2019 ദീപാവലിക്ക് പുറത്തിറങ്ങിയ കാര്‍ത്തിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'കൈതി'. റിലീസിന് തൊട്ടുപിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജ് ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരുന്നു. വിജയുടെ മാസ്റ്ററിന് ശേഷം 'കൈതി 2 ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എന്നാല്‍ അതുണ്ടായില്ല. കമല്‍ ഹാസന്റെ 'വിക്രം' എന്ന സിനിമയുടെ തിരക്കിലാണ് സംവിധായകന്‍. എന്നാല്‍ കാര്‍ത്തിയുടെ 'കൈതി 2'നെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമ ലോകം.
 
ഇപ്പോളിതാ 'കൈതി 2' അണിയറയില്‍ പുരോഗമിക്കുകയാണെന്ന് വിവരം നിര്‍മ്മാതാവ് എസ് ആര്‍ പ്രഭു കൈമാറി.കാര്‍ത്തി, നരേന്‍, അര്‍ജുന്‍ ദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'കൈതി 2'ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍