തമിഴ്‌നാട് മാതൃക,കോവിഡ് പ്രതിരോധത്തിന് ഒരുകോടി രൂപ സംഭാവന നല്‍കി സൂര്യയും കാര്‍ത്തിയും

കെ ആര്‍ അനൂപ്

വ്യാഴം, 13 മെയ് 2021 (11:56 IST)
രാജ്യത്ത് ദിനംപ്രതി കോവിഡ് കേസുകള്‍ കൂടി വരികയാണ്. തമിഴ്‌നാട്ടിലും സാഹചര്യം മറിച്ചല്ല. തമിഴ്നാടും അടുത്തിടെ രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ മാതൃകയാകുകയാണ് തമിഴകത്തെ സിനിമ താരങ്ങള്‍. നടന്മാരും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും കോവിഡ് പ്രതിരോധത്തിനായി ഒരുകോടി രൂപ സര്‍ക്കാരിന് സംഭാവന നല്‍കി.
 
മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരില്‍ കണ്ടാണ് തുക കൈമാറിയത്. മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്കാണ് താരങ്ങള്‍ സംഭാവന നല്‍കിയത്.
 
സൂര്യയുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സ് ആണ്. കാര്‍ത്തിയുടെ സുല്‍ത്താന്‍ ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍