ഡബിള്‍ റോളില്‍ കാര്‍ത്തി, 'സര്‍ദാര്‍' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 6 മെയ് 2021 (16:31 IST)
കാര്‍ത്തിയുടെ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'സര്‍ദാര്‍'.സംവിധായകന്‍ പി.എസ്. മിത്രനുമായി നടന്‍ കൈകോര്‍ക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നരവീണ താടിയും മുടിയും നീട്ടി വളര്‍ത്തിയ ഗെറ്റപ്പിലുളള കാര്‍ത്തിയുടെ രൂപം നിര്‍മാതാക്കള്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ നടന്‍ ഡബിള്‍ റോളിലെത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
 
സര്‍ദാറില്‍ ശക്തമായ ഒരു കഥാപാത്രത്തെ തന്നെ രജീഷ വിജയന്‍ അവതരിപ്പിക്കും. രാഷി ഖന്നയാണ് മറ്റൊരു നായിക.സിമ്രാന്‍, മുരളി ശര്‍മ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ജി വി പ്രകാശ് ചിത്രത്തിനായി സംഗീതമൊരുക്കുന്നു.റൂബന്‍ എഡിറ്റിങ്ങും ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലക്ഷ്മണ്‍ കുമാറാണ് 'സര്‍ദാര്‍' നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍