സെറ്റില്‍ ആറുപേര്‍ക്ക് കൊവിഡ്, ചിത്രീകരണം നിര്‍ത്തിവെച്ച് രജീഷ വിജയന്റെ 'സര്‍ദാര്‍'

കെ ആര്‍ അനൂപ്

വ്യാഴം, 29 ഏപ്രില്‍ 2021 (17:28 IST)
സെറ്റില്‍ ആറുപേര്‍ക്ക് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് 
രജിഷ വിജയന്‍-കാര്‍ത്തി ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സാങ്കേതിക പ്രവര്‍ത്തകര്‍ക്കാണ് കോവിഡ്. 
 
അടുത്തിടെയാണ് സര്‍ദാര്‍ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. രജീഷയുടെ മൂന്നാമത്തെ തമിഴ് ചിത്രം കൂടിയാണിത്. പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന സര്‍ദാറില്‍ ശക്തമായ ഒരു കഥാപാത്രത്തെ തന്നെ നടി അവതരിപ്പിക്കും. രാഷി ഖന്നയാണ് മറ്റൊരു നായിക.
 
ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന മറ്റൊരു തമിഴ് ചിത്രത്തിലും രജീഷ അഭിനയിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍