ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ലവിന്റെ തമിഴ് പതിപ്പ് ഒരുക്കുവാന്‍ കോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനി തന്നെ രംഗത്തെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.കുടുംബങ്ങളിലെ ഡൊമസ്റ്റിക്ക് വയലന്‍സാണ് ലവ് പ്രമേയമാക്കിയിരുന്നത്. ഒരു ഫ്‌ലാറ്റില്‍ ജീവിക്കുന്ന അനൂപ്,ദീപ്തി ദമ്പതിമാരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമ പറയുന്നത്.സുധി കോപ്പാ, ഗോകുലന്‍, വീണ നന്ദകുമാര്‍, ജോണി ആന്റണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിത്. തമിഴ് പതിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിവരം ദിവസങ്ങളില്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.