'നിനവേ വാ' ഹൃദയ സ്പര്‍ശിയായ ഗാനവുമായി രജീഷ വിജയന്‍, 'ഖോ ഖോ' പ്രദര്‍ശനം തുടരുന്നു

കെ ആര്‍ അനൂപ്

ശനി, 17 ഏപ്രില്‍ 2021 (17:37 IST)
രജീഷ വിജയന്‍ നായികയായെത്തി ഒടുവില്‍ റിലീസ് ഹൃദയ സ്പര്‍ശിയായചെയ്ത മലയാള ചലച്ചിത്രമാണ് ഖോ ഖോ. സിനിമയിലെ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'നിനവേ വാ' എന്ന് തുടങ്ങുന്ന ഹൃദയ സ്പര്‍ശിയായ പാട്ട് വിനായക് ശശികുമാറാണ് രചിച്ചിരിക്കുന്നത്.അമൃത ജയകുമാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ പ്രദീപ് സംഗീതം ആസ്വാദകരുടെ ഹൃദയത്തെ തൊടുന്നതാണ്. 
 
ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രാഹുല്‍ റിജി നായരാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. യഥാര്‍ത്ഥ ഖോ ഖോ കളിക്കാരും സിനിമയുടെ ഭാഗമാണ്. രണ്ടു കാലങ്ങളിലൂടെ ആണ് ഖോ ഖോ സഞ്ചരിക്കുന്നത്. ടോബിന്‍ തോമസ് ചിത്രത്തിന്റെ ഛായഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയാണ് സിനിമ നിര്‍മ്മിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍