വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് വൂള്‍ഫ്. ഏപ്രില്‍ 18ന് സീ കേരളത്തില്‍ സിനിമ കാണാം. അന്നേ ദിവസം വൈകുന്നേരം 3 30നാണ് പ്രദര്‍ശനം. ചിത്രത്തിന്റെ പുതിയ ടീസര്‍ അര്‍ജുന്‍ അശോകന്‍ പങ്കുവെച്ചു.സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
പ്രശസ്ത നോവലിസ്റ്റ് ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാജി അസീസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. രഞ്ജിന്‍ രാജ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ്. ചുരുങ്ങിയ കഥാപാത്രങ്ങള്‍ മാത്രമുള്ള ഇമോഷണല്‍ ത്രില്ലര്‍ ആണെന്നും പറയപ്പെടുന്നു.