'സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി'; മമ്മൂട്ടിയോട് നന്ദി പറഞ്ഞ് വൂള്‍ഫ് ടീം!

കെ ആര്‍ അനൂപ്

തിങ്കള്‍, 12 ഏപ്രില്‍ 2021 (15:03 IST)
അര്‍ജുന്‍ അശോകന്‍ - സംയുക്ത മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് വൂള്‍ഫ്. റിലീസിന് ഒരുങ്ങുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ മുന്നില്‍നില്‍ക്കുന്ന ട്രെയിലര്‍ പങ്കുവെച്ചതിന് മമ്മൂട്ടിയോട് നന്ദി അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
 
'സ്‌നേഹത്തിനും പിന്തുണയ്ക്കും മമ്മൂക്കയ്ക്ക് നന്ദി'- വൂള്‍ഫ് ടീം കുറിച്ചു.
 
ലോക്ക് ഡൗണിന് തുടര്‍ന്ന് കല്യാണം കഴിക്കാന്‍ പോകുന്ന പെണ്ണിന്റെ കുടുങ്ങിപ്പോകുന്ന നായക കഥാപാത്രമായി അര്‍ജുന്‍ അശോകന്‍ വേഷമിടുന്നു.ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ജി ആര്‍ ഇന്ദുഗോപന്റെ ചെന്നായ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഷാജി അസീസ് വൂള്‍ഫ് ഒരുക്കിയിരിക്കുന്നത്. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍