മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. മാര്‍ച്ച് 11 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഓര്‍മ്മകളിലാണ് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ. മഞ്ജു വാര്യരിനെയും മമ്മൂട്ടിയെയും ആദ്യമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നതിന് അവസരമൊരുക്കിയത് ഈ നവാഗത സംവിധായകനാണ്. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയതെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് പറഞ്ഞിരുന്നു.
ഒരു ഇടവേളക്ക് ശേഷം വീണ്ടും തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ കൊണ്ടുവരാനും ഈ സിനിമ കാരണമായി. നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ബേബി മോണിക്ക എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്