ഭയം നിറച്ച് 'ചതുര്‍മുഖം' ടീസര്‍, ശക്തമായ വേഷത്തില്‍ മഞ്ജു വാര്യര്‍ !

കെ ആര്‍ അനൂപ്

വ്യാഴം, 8 ഏപ്രില്‍ 2021 (11:10 IST)
ഇതുവരെ കാണാത്ത മഞ്ജുവിനെ ആയിരിക്കും 'ചതുര്‍മുഖം' എന്ന ചിത്രത്തില്‍ കാണാനാകുക. അതിനുള്ള സൂചനകള്‍ നല്‍കിക്കൊണ്ട് മഞ്ജുവിന്റെ കഥാപാത്രത്തെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ഭയം നിറച്ചാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. 'ചതുര്‍മുഖം' ഇന്ന് (ഏപ്രില്‍ 8ന് ) തിയേറ്ററുകളിലെത്തും.
 
തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രം ആയാലും അതിനെ അവിസ്മരണീയമാക്കുന്ന നടിയാണ് മഞ്ജു.സണ്ണി വെയ്നും അലന്‍സിയറും ശക്തമായ വേഷങ്ങളില്‍ 'ചതുര്‍മുഖം'ത്തില്‍ അഭിനയിക്കുന്നുണ്ട്.
 
 രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അനില്‍കുമാറും അഭയ കുമാറും ചേര്‍ന്നാണ് ചതുര്‍ മുഖം 'തിരക്കഥ ഒരുക്കിയിരിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍