കോവിഡിന് ശേഷമുള്ള ആദ്യ മെഗാഹിറ്റായി 'ദി പ്രീസ്റ്റ്', മമ്മൂട്ടി ചിത്രം നാലാം വാരത്തിലേക്ക് !

കെ ആര്‍ അനൂപ്

വെള്ളി, 2 ഏപ്രില്‍ 2021 (09:32 IST)
കോവിഡിനും ലോക്ക് ഡൗണിനും ശേഷം തിയറ്ററുകളിലെത്തിയ ആദ്യ മമ്മൂട്ടി ചിത്രമായിരുന്നു ദി പ്രീസ്റ്റ്. കുടുംബപ്രേക്ഷകരെ വീണ്ടും തീയേറ്ററുകളിലേക്ക് എത്തിക്കാന്‍ സിനിമയ്ക്കായി. ദി പ്രീസ്റ്റ് നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം കോവിഡിന് ശേഷമുള്ള ആദ്യ മെഗാഹിറ്റായി മാറിയെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
 
മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 
മാര്‍ച്ച് 11 ന് റിലീസ് ചെയ്ത ചിത്രം നാലാം വാരത്തിലേക്ക് എത്തുമ്പോള്‍ മമ്മൂട്ടിയുടെ തന്നെ 'വണ്‍' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.മാര്‍ച്ച് 26 നാണ് ഈ ചിത്രം തിയേറ്ററുകളിലെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍