കടയ്ക്കല്‍ ചന്ദ്രന്റെ ഗണ്‍മാനൊപ്പം ബാലചന്ദ്രമേനോന്‍,'വണ്‍'ലെ ലൊക്കേഷന്‍ ചിത്രം ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 29 മാര്‍ച്ച് 2021 (11:14 IST)
ഇക്കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത 'വണ്‍' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി എത്തിയ മമ്മൂട്ടിയെ ഇരുകൈയും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു. സംവിധായകന്‍ ജീത്തു ജോസഫ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ സിനിമയെ പ്രശംസിച്ചിരുന്നു. 'വണ്‍'ന് ലഭിച്ച നല്ല പ്രതികരണത്തിന് നടന്‍ മുരളി ഗോപിയും പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിരുന്നു. ഇപ്പോളിതാ മമ്മൂട്ടിയുടെ ഗണ്‍മാനായി അഭിനയിച്ച ബിനു പപ്പു ബാലചന്ദ്രമേനോന്‍ ഒപ്പമുള്ള ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഡോ ശ്രീകര്‍ വര്‍മ്മയെന്ന കഥാപാത്രത്തെയാണ് ബാലചന്ദ്രമേനോന്‍ 'വണ്‍'ല്‍ അവതരിപ്പിച്ചത്. എറണാകുളത്ത് ചിത്രീകരണം നടക്കുമ്പോള്‍ എടുത്ത ചിത്രമാണെന്ന് ബിനു പപ്പു പറഞ്ഞു.
 
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്. ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്ന് സിനിമ വരച്ചു കാണിച്ചു എന്നാണ് ഭൂരിഭാഗം പ്രേക്ഷകരും പറഞ്ഞത്.ഗോപിസുന്ദര്‍ ഒരുക്കിയ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍