'മോഹന്‍ലാലിന്റെ 'എമ്പുരാന്‍'ന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം', പുതിയ വെളിപ്പെടുത്തലുമായി മുരളി ഗോപി !

കെ ആര്‍ അനൂപ്

വെള്ളി, 26 മാര്‍ച്ച് 2021 (15:42 IST)
സിനിമ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'എമ്പുരാന്‍'. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനു ശേഷം താന്‍ എഴുതുന്ന ഒരു തിരക്കഥയില്‍ മമ്മൂട്ടിനായകനായി അഭിനയിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുരളി ഗോപി. വണ്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
2022 പകുതിയോടെ എമ്പുരാന്‍ തുടങ്ങാന്‍ ആലോചിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും. സ്റ്റീഫന്‍ നെടുമ്പള്ളിയില്‍ നിന്ന് ഖുറേഷി അബ്രാം എന്ന ഡോണ്‍ ആയിട്ടായിരിക്കും മോഹന്‍ലാല്‍ ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുക. ലൂസിഫര്‍ അവസാനിച്ചത് ഇതിനുള്ള സൂചന നല്‍കിക്കൊണ്ടാണ്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി പ്രമുഖ താരങ്ങള്‍ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹം സയീദ് മസൂദ് എന്ന കഥാപാത്രമായി രണ്ടാംഭാഗത്തിലും എത്തുമെന്നാണ് വിവരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍